ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പിടികൂടിയതായി എന്‍ഐഎ. 2016ല്‍ ആര്‍എസ്എസ് നേതാവ് രുദ്രേഷ് ബംഗളുരുവില്‍ കൊല്ലപ്പെട്ട കേസില്‍ എന്‍ഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് ഗൗസ് നിയാസിയാണ് പിടിയിലായത്.
|
ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് മുഹമ്മദ് ഗൗസ് നിയാസിനെ പിടികൂടിയതെന്ന് എന്‍ഐഎ പറയുന്നു. നിയാസിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നിയാസിനെ മുംബൈയിലെത്തിച്ചു കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപോര്‍ട്ട്.
2016ല്‍ ആര്‍എസ്എസ് പദസഞ്ചലനം കഴിഞ്ഞുവരുന്നതിനിടെയാണ് രണ്ടു ബൈക്കുകളിലെത്തിയ സംഘം 35കാരനായ രുദ്രേഷിനെ വെട്ടിക്കൊന്നത്. ശിവാജി നഗര്‍ ശാഖയിലെ ആര്‍എസ്എസ് മണ്ഡല്‍ പ്രസിഡന്റായിരുന്നു രുദ്രേഷ്. കേസുമായി ബന്ധപ്പെട്ട് നേരത്തേ നാലുപേര്‍ അറസ്റ്റിലായിരുന്നു. മുസ് ലിംകളെ രുദ്രേഷും സംഘവും നിരന്തരം ആക്രമിച്ചിരുന്നുവെന്നും ഇതിനു പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നും പിടിയിലായ മുഹമ്മദ് മസ്ഹര്‍, മുഹമ്മദ് മുജീബുല്ല, വസിം, ഇര്‍ഫാന്‍ എന്നിവര്‍ അന്ന് പൊലീസിനു മൊഴി നല്‍കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





