07
Sep 2024
Sun
07 Sep 2024 Sun
NIA attaches assets of 30 PFI workers

നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യുടെ 30 മുന്‍ പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)കണ്ടുകെട്ടി. യുഎപിഎയുടെ 33ാം വകുപ്പ് പ്രകാരമാണ് നടപടിയെന്ന് എന്‍ഐഎ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാവശ്യപ്പെട്ടുള്ള എന്‍ഐഎയുടെ ഹരജിയിലാണ് സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം എന്‍ഐഎ കോടതി അനുമതി നല്‍കിയത്. ഭൂമിക്കു പുറമേ 23 വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. 2022ല്‍ പിഎഫ്‌ഐ നിരോധനത്തിനു മുന്നോടിയായി അമ്പതിലേറെ പിഎഫ്‌ഐ നേതാക്കളെയും പ്രവര്‍ത്തകരെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക