2024 മെയ് മാസത്തോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാ സംസ്ഥാനങ്ങളിലും ശാഖകള്‍ തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നവറായ്പൂരിലെ അടല്‍ നഗര്‍ ഏരിയയില്‍ എന്‍ഐഎയുടെ റായ്പൂര്‍ ബ്രാഞ്ചിന്റെ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
|
ഇടതുപക്ഷ തീവ്രവാദം, ഭീകരവാദം, വ്യാജ കറന്‍സി, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് അനുബന്ധ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരേ മോദി സര്‍ക്കാരിന് ഒരു ശതമാനം പോലും സഹിഷ്ണുത ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്തി. തീവ്രവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറി. ഇത് അന്വേഷണ ഏജന്‍സികളെ ശക്തിപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു. എന്‍ഐഎ കൈകാര്യം ചെയ്ത കേസുകളില്‍ ശിക്ഷാ നിരക്ക് കണ്ടെത്തുന്നതില്‍ 74ശതമാനത്തില്‍ നിന്ന് 94 ശതമാനത്തില്‍ എത്തിയതില്‍ തനിക്ക് സന്തോഷമുണ്ട്. അധികാരത്തില്‍ വന്നതുമുതല്‍ കശ്മീരിനെ ഭീകരവിമുക്തമാക്കാമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



