മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി നേതാവ് പ്രഗ്യാ സിങ് ടാക്കൂറിനെതിരേ എന്‍ഐഎ വാറന്റ് പുറപ്പെടുവിച്ചു. 2008 സപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
|
ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് എന്‍ഐഎ കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ അന്തിമവാദം നടക്കുന്നതിനാല്‍ പ്രതി ഹാരജാവുന്നത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ജാമ്യം ലഭിക്കാവുന്ന വാറന്റാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നവംബര്‍ 13നാണ് പ്രഗ്യസിങ് കോടതിയിലെത്തേണ്ടത്. അന്ന് കോടതിയിലെത്തിയാല്‍ വാറന്റ് റദ്ദാക്കും.
അനാരോഗ്യം മൂലമാണ് പ്രഗ്യസിങ് കോടതിയിലെത്താത്തതെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ ജൂണ്‍ 4 മുതല്‍ പ്രഗ്യാ സിങ് കോടതിയിലെത്തിയിട്ടില്ലെന്നും അനാരോഗ്യകാരണമടക്കമുള്ള ചൂണ്ടിക്കാണിച്ചിട്ടുള്ള അപേക്ഷകള്‍ കണക്കിലെടുത്ത് സാവകാശം നല്‍കിയിരുന്നുവെന്നും കോടതി വ്യക്തമാക്കി. ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതും മറ്റ് അഞ്ചുപേരുമാണ് കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





