ചോദ്യപ്പേപ്പറില്‍ പ്രവാചകനിന്ദ നടത്തിയതിന് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പിടിയിലായ പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളുമായി എന്‍ഐഎ. ഇതുസംബന്ധിച്ച് സവാദിന്റെ മാതാപിതാക്കള്‍ക്ക് നോട്ടിസ് നല്‍കും. വിശദമായ ചോദ്യം ചെയ്യലിന് സവാദിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നും എന്‍ഐഎ അറിയിച്ചു.
|
2010 ജൂലൈ നാലിന് ആക്രമണത്തിനുശേഷം രക്ഷപ്പെട്ട സവാദിനെ കഴിഞ്ഞമാസമാണ് മട്ടന്നൂരിലെ വാടകവീട്ടില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. 9 ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് കൊച്ചി എന്‍ഐഎ കോടതി ഫെബ്രുവരി 16 വരെ സവാദിനെ റിമാന്‍ഡ് ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





