19
Sep 2025
Sat
19 Sep 2025 Sat
Nida Anjum Chelattu acheives another feet in FEI Young horse endurane world Championship

ലോക കുതിരയോട്ട മത്സരവേദിയില്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങി മലയാളിയായ നിദ അഞ്ജും(23)ഫ്രാന്‍സിലെ ജൂലിയാന്‍ജസില്‍ നടന്ന എഫ്ഇഐ യങ് ഹോഴ്സ് എന്‍ഡുറന്‍സ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് 2025ല്‍ 18ാം സ്ഥാനമാണ് നിദ അഞ്ജുമിന് ലഭിച്ചത്. 82 കുതിരകള്‍ മാറ്റുരച്ച മത്സരത്തിലാണ് നിദ മികച്ച നേട്ടം കൈവരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

8 വയസ്സുള്ള പോര്‍ച്ചുഗീസ് കുതിരയായ നെയ്ഡേയ്ക്കൊപ്പമാണ് നിദ അഞ്ജും ഇന്ത്യയുടെ ഏക പ്രതിനിധിയായി മല്‍സരത്തില്‍ പങ്കെടുത്തത്. ഒന്നിലധികം കുതിരകളെ ഉള്‍പ്പെടുത്തി മത്സരിച്ച പല രാജ്യങ്ങളെയും പിന്നിലാക്കിയാണ് നിദ ഈ സ്ഥാനം കരസ്ഥമാക്കിയത്. ആഗോള വേദിയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് നിദ പറഞ്ഞു.

2024ല്‍ നടന്ന എഫ്.ഇ.ഐ സീനിയര്‍ എന്‍ഡുറന്‍സ് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്ത ആദ്യ ഇന്ത്യന്‍ വനിതയാണ് നിദ. മലപ്പുറത്ത് ജനിച്ച് ദുബയില്‍ വളര്‍ന്ന നിദ സ്‌പെയിനിലെ മാഡ്രിഡിലുള്ള പ്രശസ്തമായ ഐ.ഇ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റിലും ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റിലും ഇരട്ട ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

റീജന്‍സി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്ത് അന്‍വര്‍ അമീനിന്റെയും മകളാണ് നിദ. ഡോ. ഫിദ അഞ്ജും ചേലാട്ട് സഹോദരിയാണ്. ദുബയിലെ പ്രശസ്ത കുതിരസവാരിക്കാരനായ അലി അല്‍ മുഹൈരിയുടെ കീഴിലായിരുന്നു നിദയുടെ അടിസ്ഥാന പരിശീലനം. തഖത് സിങ് റാവുവാണ് പേഴ്സണല്‍ ട്രെയിനര്‍. ഡോ. മുഹമ്മദ് ഷാഫി വെറ്ററിനറി കണ്‍സള്‍ട്ടന്റാണ്.

ALSO READ: ലോക ദീർഘദൂര എഫ്ഇഐ കുതിരയോട്ട ചാംപ്യൻഷിപ്പിൽ റെക്കോർഡിട്ട് മലയാളിതാരം നിദ അൻജും ചേലാട്ട്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക