15
Jan 2025
Fri
15 Jan 2025 Fri

സൈബര്‍ ആക്രമണത്തിന്റെ പേരില്‍ വ്യവസായി ബോബി ചെമ്മന്നൂരിനെതിരെ നടി ഹണിറോസ് നല്‍കിയ പരാതിക്ക് പിന്നാലെ സമാന പരാതിയുമായി പ്രഭാസ് നായകനായി എത്തുന്ന രാജ സാബിലെ നായിക നിധി അഗര്‍വാള്‍. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് നേരെ ഭീഷണിപ്പെടുത്തുകയും മോശം കമന്റുകളിലൂടെ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയത്. എന്നാല്‍ ആര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത് എന്നത് സംബന്ധിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈനില്‍ വരുന്ന സന്ദേശങ്ങള്‍ തന്റെ മാനസികാവസ്ഥയെ തകര്‍ത്തതായും ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത് എന്നുമാണ് നടി വ്യക്തമാക്കിയത്. നിധി അഗര്‍വാളിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വമ്പന്‍ റിലീസുകളാണ് നിധി അഗര്‍വാളിന്റെതായി തിയേറ്ററില്‍ എത്താനുള്ളത്. പവന്‍ കല്യാണ്‍ നായകനാവുന്ന ഹരി ഹര വീര മല്ലു: പാര്‍ട്ട് 1ല്‍ നായികയായാണ് താരം എത്തുന്നത്. മാര്‍ച്ച് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭാസ് നായകനായി എത്തുന്ന രാജ സാബ് മേയ് 16നാണ് തിയറ്ററില്‍ എത്തുന്നത്.

2017 ല്‍ മുന്ന മൈക്കല്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച നിധി, യമഹ ഫാസിനോ മിസ് ദിവാ 2014 മത്സരത്തിലെ ജേതാവാണ്.

Nidhi Agarwal files complaint after Honey Rose