12
Jan 2024
Wed
12 Jan 2024 Wed

കുറഞ്ഞ യോഗ്യതയുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജോലി: ക്ലര്‍ക്ക്, പ്യൂണ്‍, അസിസ്റ്റന്റ്, ഹെല്‍പ്പര്‍…etc പുതിയ ജോലി ഒഴിവുകള്‍ അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള കുറഞ്ഞ യോഗ്യതയുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ഉറപ്പാക്കുന്ന വിധത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി പുതിയ വിജ്ഞാപനം ഇറക്കി. വിശദാംശങ്ങളും വിജ്ഞാപനത്തിന്റെ ലിങ്കും താഴെ നല്‍കുന്നു. വിജ്ഞാപനം വായിച്ച ശേഷം അപേക്ഷിക്കുക.

അവസാന തിയതി : 2024 ഫെബ്രുവരി 18

തസ്തികകള്‍:
അക്കൗണ്ടന്റ്, LDC, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ , സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് , ലാബ് ടെക്‌നീഷ്യന്‍, നേച്ചര്‍ ക്യൂര്‍ തെറാപ്പിസ്റ്റ്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ലോഡറി അറ്റന്‍ഡന്റ് , തോട്ടക്കാരന്‍, ഹെല്‍പ്പര്‍, കെയര്‍ടേക്കര്‍, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര്‍, റിസപ്ഷനിസ്റ്റ്, ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍, ലൈബ്രറി അസിസ്റ്റന്റ്, മെഡിക്കല്‍ റെക്കോര്‍ഡ് കീപ്പര്‍,
സ്റ്റോര്‍ കീപ്പര്‍ എന്നീ പോസ്റ്റുകളിലാണ് ഒഴിവുകള്‍.

പ്രായപരിധി: മിക്ക ജോലിയിലേക്കും വ്യത്യസ്ത പ്രായപരിധിയായതിനാല്‍ വിജ്ഞാപനം പൂര്‍ണമായി വായിക്കുക. അക്കൗണ്ടന്റ് പരമാവധി പ്രായം 35 ഉം LDC, MTS എന്നിവയിലേക്ക് പരമാവധി പ്രായം 25 ഉം ആണ്. ബാക്കിയുള്ള തസ്തികയിലേക്കെല്ലാം 40 ആണ്.

തസ്തികയും വിദ്യാഭ്യാസ യോഗ്യതയും

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അക്കൗണ്ടന്റ് ബി. കോം 5 വർഷത്തെ പ്രവർത്തി പരിചയം.
ലോവർ ഡിവഷൻ ക്ലർക്ക് (LDC) 12 പാസ്സ്
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) 10 പാസ്സ് /ITI യോഗ്യത
റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ് എംബിബിഎസ് /എംഡി റേഡിയോളജിസ്റ്റ്/സോണോളജിസ്റ്റ്/പത്തോളജിസ്റ്റ്
ഫിസിയോ തെറാപ്പിസ്റ്റ് ഫിസിയോതെറാപ്പിയിൽ ബിരുദം
മെഡിക്കൽ സോഷ്യൽ വർക്കർ സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്ക് അല്ലെങ്കിൽ സയൻസ് എന്നിവയിൽ ബിരുദം.
സ്റ്റാഫ് നഴ്‌സ് ബി.എസ്സി. നഴ്സിംഗ് 2 വർഷത്തെ പ്രവർത്തി പരിചയം.
നഴ്സിംഗ് അസിസ്റ്റന്റ് പത്താം ക്ലാസ് പാസ്സ് 1 വർഷത്തെ പ്രവർത്തി പരിചയം.
ലാബ് ടെക്‌നീഷ്യൻ +2 പാസ്സ് 3 വർഷത്തെ പ്രവർത്തി പരിചയം.
നേച്ചർ ക്യൂർ തെറാപ്പിസ്റ്റ് ട്രീറ്റ്‌മെന്റ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ് (TATC) ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം.
പ്ലംബർ പത്താം ക്ലാസ് പാസ്സ് 2 വർഷത്തെ പ്രവര്ത്തി പരിചയം
ഇലക്ട്രീഷ്യൻ അംഗീകൃത ബോർഡിൽ നിന്ന് ഹയർ സെക്കൻഡറി. 1 വർഷത്തെ പ്രവര്ത്തി പരിചയം
ലോഡറി അറ്റൻഡന്റ് +2 പാസ്സ് 5 വർഷത്തെ പ്രവർത്തി പരിചയം.
തോട്ടക്കാരൻ അംഗീകൃത ബോർഡിൽ നിന്നുള്ള എസ്എസ്‌സി അല്ലെങ്കിൽ തത്തുല്യം. 3 വർഷത്തെ പ്രവർത്തി പരിചയം
ഹെൽപ്പർ അംഗീകൃത ബോർഡിൽ നിന്നുള്ള എസ്എസ്‌സി അല്ലെങ്കിൽ തത്തുല്യം
കെയർടേക്കർ ഡിഗ്രീ 3 വർഷത്തെ പ്രവർത്തി പരിചയം
ഓഫീസ് അസിസ്റ്റന്റ് ബിരുദം
ഡ്രൈവർ 10 പാസ്സ് 3 വർഷത്തെ പ്രവർത്തി പരിചയം
റിസപ്ഷനിസ്റ്റ് ബിരുദം 5 വർഷത്തെ പ്രവർത്തി പരിചയം
ഫയർ ആൻഡ് സെക്യൂരിറ്റി ഓഫീസർ ബാച്ച്ലർ ഡിഗ്രീ 3 വർഷത്തെ പ്രവർത്തി പരിചയം
ലൈബ്രറി അസിസ്റ്റന്റ് ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറിയിൽ ബാച്ചിലേഴ്സ് ബിരുദം കൂടാതെ ഇൻഫർമേഷൻ സയൻസ് 2 വർഷത്തെ പ്രവർത്തി പരിചയം
മെഡിക്കൽ റെക്കോർഡ് കീപ്പർ +2 പാസ്സ് 5 വർഷത്തെ പ്രവർത്തി പരിചയം
സ്റ്റോർ കീപ്പർ ഡിഗ്രീ 5 വർഷത്തെ പ്രവർത്തി പരിചയം

ഫീസ്:
അക്കൗണ്ടന്റ്, LDC, MTS തസ്തികകളിലേക്ക് ജനറല്‍, OBC വിഭാഗക്കാര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവര്‍ക്ക് അപേക്ഷാഫീസ് ഇല്ല. അതുപോലെ ബാക്കിയുള്ള പോസ്റ്റുകളിലേക്കും അപേക്ഷ ഫീസ് ഇല്ല.

എങ്ങിനെ അപേക്ഷിക്കാം

ഔദ്യോഗിക വെബ്‌സൈറ്റായ https://www.ninpune.ayush.gov.in സന്ദര്‍ശിക്കുക
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക. അക്കൗണ്ട് സൈന്‍ അപ് ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കുക

നോട്ടിഫിക്കേഷന്‍: https://drive.google.com/file/d/1Vijjpdi5bwGUhAzna7rCpwKL8kgDEnRC/view

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക