29
May 2025
Tue
29 May 2025 Tue
nine accused in Pollachi Gang rape case sentenced for life term

തമിഴ്‌നാട് പൊള്ളാച്ചി കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികളായ ഒമ്പതു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സെഷന്‍ കോടതി ജഡ്ജി ആര്‍ നന്ദിനി ദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശബരിരാജന്‍ എന്ന റിഷ്വന്ത്(32), തിരുനാവുക്കരസു(34), ടി വസന്തകുമാര്‍(30), എം സതീഷ്(33), ആര്‍ മണി എന്ന മണിവണ്ണന്‍, പി ബാബു(33), ഹരോണ്‍ പോള്‍(32), അരുള്‍നന്ദനം(39), അരുണ്‍ കുമാര്‍(33)എന്നിവരെയാണ് ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ല്‍ അറസ്റ്റിലായതു മുതല്‍ സേലം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് പ്രതികള്‍. കനത്ത സുരക്ഷയിലാണ് ഇന്ന് വിധി പ്രസ്താവന കേള്‍ക്കാന്‍ പ്രതികളെ കോടതിയിലെത്തിച്ചത്.
കോളജ് വിദ്യാര്‍ഥിയടക്കം എട്ടു സ്ത്രീകളെയാണ് പ്രതികള്‍ കൂട്ടബലാല്‍സംഗത്തിനും ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തുടര്‍ പീഡനങ്ങള്‍ക്കും ഇടയാക്കിയത്.

2016 മുതല്‍ 2018 വരെയുള്ള കാലയളവിലായിരുന്നു സംഭവം. ആദ്യഘട്ടത്തില്‍ പൊള്ളാച്ചി പോലീസ് അന്വേഷിച്ച കേസ് തമിഴ്‌നാട് ക്രൈം ബ്രാഞ്ച്-ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കൈമാറുകയും പിന്നീട് സിബിഐ ഏറ്റെടുക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക