02
Feb 2026
Sun
02 Feb 2026 Sun
Nirmala Seetharaman presenting Budget

രാജ്യത്തെ ആഗോള ബയോ ഫാര്‍മ ഉല്‍പ്പാദന ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിനായി പതിനായിരം കോടി രൂപയാണ് വകയിരുത്തിയത്. മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് രാവിലെ പതിനൊന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. തുടര്‍ച്ചയായി ഒമ്പതാമത് ബജറ്റ് ആണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി നിര്‍മല സീതാരാമന്‍ ദ്രൗപതി മുര്‍മുവിനോട് ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്ന് കേന്ദ്ര ബജറ്റിന് അംഗീകാരം നല്‍കിയിരുന്നു.

സെമി കണ്ടക്ടര്‍ മിഷന് നാല്‍പതിനായിരം കോടതി, ചെറുകിട വ്യവസായത്തിന് പതിനായിരം കോടി, നഗരങ്ങള്‍ക്കിടയില്‍ ഏഴ് അതിവേഗ ട്രെയിന്‍ ഇടനാഴി പദ്ധതികള്‍, സൂക്ഷ്മ സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ 2000 കോടി രൂപ, ടെക്‌സൈറ്റല്‍ മേഖലയുടെ വികസനത്തിന് സമര്‍ഥ് 2.0 പദ്ധതി, അപൂര്‍വ ധാതുക്കള്‍ക്കായി കേരളം-തമിഴ്‌നാട്-ഒഡീഷ-ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഇടനാഴി പ്രഖ്യാപിച്ചു. അതിവേഗ ട്രെയിന്‍ ഇടനാഴി പദ്ധതികളില് കേരളമില്ല. തമിഴ്‌നാടിന് രണ്ട് റെയില്‍ ഇടനാഴികളാണുള്ളത്.

ALSO READ: ഇന്‍ഷുറന്‍സ് തീര്‍ന്ന കാറിടിച്ചു 19കാരന്‍ മരിച്ച സംഭവത്തില്‍ കാറുടമയും മകനും ചേര്‍ന്ന് 42 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്