പത്തനംതിട്ടയില്‍ പതിമൂന്നാം വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ പെണ്‍കുട്ടിയെ അറുപതിലധികംപേര്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 43 പേര്‍. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം പോലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
|
കേസില്‍ 58 പ്രതികളാണ് ഉള്ളതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ പറഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവരില്‍ ഒരാള്‍ വിദേശത്താണ് ഉള്ളതെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി.
പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും നഗ്‌ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളോടാണ് പെണ്‍കുട്ടി താന്‍ നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസം പങ്കുവച്ചത്. കായികതാരം കൂടിയായ പെണ്‍കുട്ടി പലയിടത്തും വച്ചും പീഡനത്തിനിരയായി. അച്ഛന്റെ ഫോണില്‍ നിന്നായിരുന്നു പെണ്‍കുട്ടി പ്രതികളുമായി സംസാരിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരാണ് കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടിയിലായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





