വാട്‌സാപ്പില്‍ ചാറ്റ് ചെയ്യാന്‍ കൂട്ടുകാരില്ലാതെ വിഷമിച്ചിരിക്കുന്നവര്‍ക്ക് കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാന്‍ മെറ്റാ എഐ എത്തുന്നു. വാട്സാപിലെ ഏറ്റവും പുതി അപ്‌ഡേഷനിലാണ് നിര്‍മിത ബുദ്ധിയുടെ (എഐ) സാന്നിധ്യം. ആദ്യം അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ലഭ്യമാക്കിയിരുന്നതെങ്കിലും ഇന്ത്യയില്‍ ചിലര്‍ക്കും ഇത് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വാട്സാപ്പിന്റെ വലതു വശത്ത് താഴെയായി ‘മെറ്റാ എഐ’ എന്നു കാണാനാകുന്നവര്‍ക്ക് ഇപ്പോള്‍ ഉപയോഗിച്ചു തുടങ്ങാം. ( No one to chat with on WhatsApp: AI comes as a companion )
|
മറ്റൊരാളോടു സംസാരിക്കുന്ന മട്ടില്‍ ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്ന മെറ്റാ എഐയുടെ സാന്നിധ്യം, എല്ലാ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കും അധികം വൈകാതെ ലഭിക്കുമെന്നാണ് അറിയുന്നത്.
വാട്സാപ്, മെസന്‍ജര്‍, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകളില്‍ എഐ സാന്നിധ്യം കൊണ്ടുവരും എന്ന് 2023ലെ മെറ്റാ കണക്ടിലാണ് കമ്പനി അറിയിച്ചത്. മെറ്റാ എഐയുടെ ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന് ഇമേജ് ജനറേഷന്‍ ടൂള്‍ ആണ്. വാക്കാലുള്ള പ്രോംപ്റ്റുകള്‍ കേട്ട്, മെറ്റാ എഐയ്ക്ക് യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. (ഉദാ: കോട്ട് ഇട്ട് തൊപ്പിവച്ച ഒരു വെളുത്തപൂച്ചയുടെ ചിത്രം എന്നൊക്കെ കമാന്‍ഡ് നല്‍കാം.)
കമാന്‍ഡ് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ‘@MetaAI /imagine’ എന്നു ടൈപ് ചെയ്ത ശേഷം തങ്ങളുടെ ആവശ്യവും എഴുതണം. ഇങ്ങനെ ജനറേറ്റ് ചെയ്തു കിട്ടുന്ന ചിത്രങ്ങളും മറ്റും ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സാപ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കാന്‍ ഉപയോഗിക്കാം. ക്ൃത്രിമ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന്് പുറമെ, ചാറ്റിനിടയില്‍ അവസരോചിതമായ തമാശകളും, അറിവും പങ്കുവയ്ക്കേണ്ടവര്‍ക്കും എഐയുടെ സഹായം തേടാം.


