22
Apr 2023
Sat
22 Apr 2023 Sat

ദോഹ: ഖത്തറിലെ ജനങ്ങളുടെ വരുമാനത്തിന് ആദായ നികുതി ചുമത്തുന്നത് സംബന്ധിച്ച് ആലോചനയിലില്ലെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനി. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം നല്‍കിയ ആദ്യ ടിവി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂല്യവര്‍ധിത നികുതി നടപ്പാക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ പദ്ധതികളെയും വിദേശ നയങ്ങളെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.