വിദേശത്ത് നല്ല ശമ്പളത്തോടെ ജോലി ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്‌സ് വീണ്ടും റിക്രൂട്ട്‌മെന്റ് നടത്തുന്നു. മലേഷ്യയിലേക്കും ബഹ്‌റൈനിലേക്കും നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുരെയാണ് ഇപ്പോള്‍ ക്ഷണിക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെയാണ് നിയമിക്കുന്നത്. മലേഷ്യ (ക്വലാലംപൂര്‍), ബഹ്‌റൈന്‍ (മനാമ) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
|
യോഗ്യത
അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വര്‍ഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
എങ്ങനെ അപേക്ഷിക്കാം
പൂരിപ്പിച്ച അപേക്ഷയുടെ സ്‌കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി [email protected] എന്ന ഇമെയില്‍ വിലാസത്തിലേയ്ക്ക് 2024 ഒക്ടോബര്‍ 25 നകം അപേക്ഷിക്കേണ്ടതാണ്.
ലീഗല്‍ കണ്‍സള്‍ട്ടന്റ് ജോലി
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളിന്‍ മേല്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് ജോലിയുടെ ഉത്തരവാദിത്തം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
വിവിധ ഭാഷകളില്‍ വിവര്‍ത്തനം നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. മതിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായ സിവി അടക്കം അപേക്ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Website: https://norkaroots.org/
Norka employs legal consultants in Bahrain and Malaysia


