22
Aug 2023
Wed
22 Aug 2023 Wed

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസികളായ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അനുമതി. പ്രവേശയോഗ്യതയുള്ള കുട്ടികള്‍ക്ക് പ്രവേശനത്തിനും സ്‌കൂള്‍ മാറ്റത്തിനുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഈ മാസം 20ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സപ്തംബര്‍ 9 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പബ്ലിക് സര്‍വീസ് പോര്‍ട്ടല്‍ വഴി ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തിയോ സ്‌കൂള്‍ മാറ്റത്തിനും പ്രവേശനത്തിനും അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.