02
Jan 2025
Thu
02 Jan 2025 Thu
number of soldier suicides increased says IDF

ആത്മഹത്യ ചെയ്യുന്ന ഇസ്രായേല്‍ സൈനികരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. പലസ്തീനെതിരായ പുതിയ സൈനികനീക്കത്തിനിടെയാണ് ആത്മഹത്യ ചെയ്യുന്ന സൈനികരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023-2024 വര്‍ഷത്തില്‍ മാത്രം 38 സൈനികരാണ് ജീവനൊടുക്കിയത്. ഇതില്‍ 28 എണ്ണം 2023 ഒക്ടോബര്‍ 7ന് ശേഷമാണ്. 2022ല്‍ 14 സൈനികരും 2021ല്‍ 11 സൈനികരുമാണ് ജീവനൊടുക്കിയത്. പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് ഇത്രയധികം സൈനികര്‍ ജീവനൊടുക്കുന്നതെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2023ല്‍ 558 സൈനികരാണ് കൊല്ലപ്പെട്ടതെന്നും ഇസ്രായേല്‍ അറിയിച്ചു.

സൈനികരുടെ ആത്മഹത്യ തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സൈന്യം നടത്തുന്നുണ്ട്. 2023ല്‍ ആരംഭിച്ച ഈ സേവനത്തിലേക്ക് ഇതിനകം 3900 ഫോണ്‍കോളുകള്‍ ലഭിച്ചു. ഗസയില്‍ കടന്നുകയറിയുള്ള സൈനികനീക്കത്തിലൂടെ ഹമാസിനെ ഇല്ലാതാക്കാമെന്നായിരുന്നു ഇസ്രായേല്‍ പ്രതീക്ഷ. എന്നാല്‍ യുദ്ധം തുടങ്ങി വര്‍ഷമൊന്നു പിന്നിട്ടിട്ടും ഇസ്രായേലിന് ഈ ലക്ഷ്യം കൈവരിക്കാനായിട്ടില്ല.

ഇടയ്ക്കിടെയുണ്ടാവുന്ന ഹമാസ് തിരിച്ചടിയില്‍ നിരവധി സൈനികര്‍ ഇവിടെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമേയാണ് ലബനാനില്‍ ഹിസ്ബുല്ലയില്‍ നിന്നുണ്ടാവുന്ന പ്രത്യാക്രമണവും. റിസര്‍വ് സൈനികര്‍ക്കിടയിലും ആത്മഹത്യാ പ്രവണത വര്‍ധിക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക