03
Mar 2025
Sun
03 Mar 2025 Sun
Nunchaku used to break skull of Shahabaz found by Police

കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച നഞ്ചക് പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നാണ് നഞ്ചക്ക് കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷഹബാസ് കൊലക്കേസിലെ പ്രതികളായ അഞ്ച് പേരുടെ വീടുകളിലാണ് ഒരേ സമയം പോലീസ് പരിശോധന നടത്തിയത്. ഒന്നാം പ്രതിയുടെ വീട്ടില്‍ 11 മണിയോടെ അന്വേഷണസംഘം എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.

മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്. മറ്റിടങ്ങളില്‍ നിന്നായി നാല് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും കണ്ടെത്തി. ഇവ ശാസ്ത്രീയ തെളിവെടുപ്പിനായി സയന്റിഫിക് പരിശോധനയ്ക്ക് അയച്ചു. കൂടുതല്‍ ആളുകളുടെ പങ്ക് കണ്ടെത്താനായി പൊലീസ് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചുവരികയാണ്.

ALSO READ: ഷഹബാസിനെ മര്‍ദ്ദിച്ചു കൊന്നത് നഞ്ചക്ക് ഉപയോഗിച്ച്; വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക