07
Oct 2023
Wed
07 Oct 2023 Wed

ലോകകപ്പില്‍ ഇന്ന് കിവീസും അഫ്ഗാനും; ടോസ് നേടിയ അഫ്ഗാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് കളി. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ കീഴടക്കിയ ആവേശത്തിലാണ് അഫ്ഗാന്‍ ഇന്നിറങ്ങുന്നത്. അതേസമയം തുടര്‍ച്ചയായ നാലാം ജയമാണ് കിവീസിന്റെ ലക്ഷ്യം.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ടീമില്‍ മാറ്റങ്ങളില്ലാതെ അഫ്ഗാന്‍ ഇറങ്ങുമ്പോള്‍ കിവീസ് ടീമില്‍ പരിക്കേറ്റ കെയ്ന്‍ വില്യംസണ് പകരം വില്‍ യങ് തിരിച്ചെത്തി. ചെപ്പോക്കില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ അഫ്ഗാനിസ്താന്റെ സ്പിന്‍ ത്രയത്തെ അതിജീവിക്കുകയെന്നതാണ് കിവീസിനുമുന്നിലെ വെല്ലുവിളി. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവരുള്‍പ്പെടുന്ന സ്പിന്‍നിര അപകടകരവുമാണ്. ബാറ്റിങ്ങില്‍ റഹ്മത്തുള്ള ഗുര്‍ബാസ്, നായകന്‍ ഹഷ്മത്തുള്ള ഷാഹിദി, ഇബ്രാഹിം സദ്രാന്‍ എന്നിവരുടെ ഫോമും നിര്‍ണായകമാണ്.

ആദ്യ മൂന്നു കളികളിലും ആധികാരികജയം നേടിയ ന്യൂസീലന്‍ഡ് ആത്മവിശ്വാസത്തിലാണ്. ഓപ്പണര്‍മാരായ വില്‍ യങ്ങും ഡെവണ്‍ കോണ്‍വെയും ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും ഫോമിലാണ്. രചിനും മിച്ചല്‍ സാന്റ്‌നറും ഉള്‍പ്പെട്ട സ്പിന്‍ വിഭാഗവും എതിരാളികള്‍ക്ക് ഭീഷണിയാകും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക