22
Jan 2023
Sun
22 Jan 2023 Sun

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം IIT/ IIM / INDIAN INSTITUTE OF SCIENCE തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ് / റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ ഒ.ബി.സി./ഇ.ബി.സി. (Economically Backward Classes – പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ 2022 – 23 വർഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾ വിവരങ്ങൾ www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈൻ ആയി ഫെബ്രുവരി 15നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാൻറ്‌സ് പോർട്ടലിലും, www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020-21 വർഷം വരെ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർകൾ മുൻ വർഷങ്ങളിലേതിന് സമാനമായി  തന്നെ റിന്യൂവൽ അപേക്ഷകൾ ബന്ധപ്പെട്ട മേഖലാ ഓഫിസുകളിൽ
സമർപ്പിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ – എറണാകുളം മേഖലാ ഓഫിസ് – 0484 – 2983130