12
Feb 2024
Fri
12 Feb 2024 Fri
kerala blasters match

ഭുവനേശ്വര്‍: രണ്ടാം പകുതിയില്‍ റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഒഡിഷ എഫ് സിക്ക് ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയത്.
ഇന്ന് ജയിച്ചാല്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്സ് നഷ്ട്ടപെടുത്തിയത്. നിഹാലിന്റെ അസ്സിസ്റ്റില്‍ നിന്ന് ഡിമിട്രിയോസ് ഡയമന്റകോസ് ആണ് മത്സരത്തിന്റെ പതിനൊന്നാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് മിനുറ്റിനിടെ രണ്ട് ഗോളുകള്‍ നേടി റോയ് കൃഷ്ണ മത്സരം കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.
ജയത്തോടെ ഒഡിഷ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. അതെ സമയം കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക