|
ഭുവനേശ്വര്‍: പോലിസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡീഷാ ആരോഗ്യമന്ത്രി നാബാ ദാസ് മരിച്ചു. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലേറ്റ മന്ത്രിയുടെ നില ഗുരുതരുമായിരുന്നു. ജാര്‍സുഗുഡ ആശുപത്രിയില്‍ വച്ചാണ് മരണം. ഒരു വെടിയുണ്ട ഹൃദയത്തിലും മറ്റൊന്ന് ശ്വാസകോശത്തിലുമായിരുന്നു തറച്ചത്. തീവ്രമായ രക്തസ്രാവമാണ് മരണത്തിന് കാരണം.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കാറില്‍ നിന്നിറങ്ങി നടക്കവെ ഒരു പോലിസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. എ എസ് ഐ ഗോപാല്‍ ചന്ദ്ര ദാസ് ആണ് വെടിയുതിര്‍ത്തത്. ക്ലോസ് റെയ്ഞ്ചിലാണ് വെടിവച്ചത്. നവീന്‍ പട്‌നായിക് മന്ത്രിസഭയിലെ പ്രമുഖനാണ് നാബാദാസ്. ഭ്രജരാജ്‌നഗറിലെ ബിജെഡിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വെടിയേറ്റത്. 2024ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രമുഖ ബിജെഡി നേതാവായ നബാ ദാസിന്റെ മരണം ആശങ്കാജനകമാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



