കേരള സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ നോര്‍ക്കക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം സെന്ററില്‍ ഒഇടി, ഐ.ഇ.എല്‍.ടി.എസ് (ഓഫ്‌ലൈന്‍/ ഓണ്‍ലൈന്‍) ജര്‍മ്മന്‍ എ1, എ2, ബി1 (ഓഫ്‌ലൈന്‍) കോഴ്‌സുകളിലേക്ക് അപേക്ഷ വിളിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 16നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
|
ഐ.ഇ.എല്‍.ടി.എസ് ആന്‍ഡ് ഒ.ഇ.ടി (ഓഫ്‌ലൈന്‍ എട്ട് ആഴ്ച) കോഴ്‌സില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ്.
ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍.
മുന്‍കാലങ്ങളില്‍ ഒ.ഇ.ടി/ഐ.ഇ.എല്‍.ടി എസ് പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓണ്‍ലൈന്‍ ബാച്ചിലേക്കുള്ള പ്രവേശനം. അതേസമയം, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ഫീസിളവ് ബാധകമല്ല.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഓഫ്‌ലൈന്‍ കോഴ്‌സില്‍ മൂന്ന് ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും. ഇതിന് ഫീസ് 2000 രൂപയാണ്. ഐ.ഇ.എല്‍.ടി.എസ് ഓണ്‍ലൈന്‍ എക്‌സാം ബാച്ചിന് 4425 രൂപയും റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ് ഘടനം.
ഒ.ഇ.ടി (ഓണ്‍ലൈന്‍ നാല് ആഴ്ച) 5900 രൂപയും ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ്. എല്ലാം ജി.എസ്.ടി ഉള്‍പ്പെടെയാണ്.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.
ഫീസ് സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് +917907323505 (തിരുവനന്തപുരം) എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
വിലാസം: തിരുവനന്തപുരം സെന്ററില്‍ (എച്ച്.ആര്‍.ബില്‍ഡിങ്, മേട്ടുകട ജംഗ്ഷന്‍, തൈക്കാട്)
വെബ്‌സൈറ്റ്: www.nifl.norkaroots.org
OET IELTS German language training at Norka Center Thiruvananthapuram


