ദുരൂഹ സാഹചര്യത്തില്‍ കാണാതായ വയോധികയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. വയനാട് വെള്ളമുണ്ടയിലാണ് സംഭവം.
|
തേറ്റമല്ല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി എന്ന മാമി(70)യുടെ മൃതദേഹമാണ് ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ ഇവരെ കാണാനില്ലായിരുന്നു. ശാരീരിക പ്രയാസം നേരിടുന്ന ഇവര്‍ ഒറ്റയ്ക്ക് ഇത്രദൂരം സഞ്ചരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവര്‍ ധരിച്ചിരുന്ന 3 പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണം കാണാതായിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പി ഷാജി, ഡിവൈഎസ്പി അബ്ദുല്‍ കരീം, തൊണ്ടര്‍നാട് പോലീസ് എസ്എച്ച്ഒ പവനന്‍, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





