ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല ചുമതലയേറ്റു. ശ്രീനഗറിലെ ഷേറി കശ്മീര്‍ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉമര്‍ അബ്ദുല്ലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കു പുറമേ ഒരു സ്വതന്ത്രന് അടക്കം അഞ്ച് എംഎല്‍എമാര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
|
അതേസമയം തന്റെ യാത്രയുമായി ബന്ധപ്പെട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഉമര്‍അബ്ദുല്ല പോലീസിന് നിര്‍ദേശം നല്കി. തനിക്കു വഴിയൊരുക്കാനായി ജനങ്ങള്‍ക്കു നേതെ ലാത്തി വീശുകയോ ആക്രമണാത്മക നീക്കങ്ങളോ പാടില്ലെന്നും ഉമര്‍ അബ്ദുല്ല നിര്‍ദേശിച്ചു. ഇതേ കാര്യം മറ്റു മന്ത്രിമാരും അനുവര്‍ത്തിക്കണമെന്നും പൊതുജനസൗഹൃദമാണ് നീക്കങ്ങളെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ് വാദി മേധാവി അഖിലേഷ് യാദവ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ആംആദ്മി നേതാവ് സഞ്ജയ് സിങ്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ ശേഷമുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമര്‍ അബ്ദുല്ല എന്ന പ്രത്യേകതയുമുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





