ദുബൈ കറാമ ഗ്യാസ് സിലിണ്ടര്‍ ദുരന്തം: ഒരു മലയാളി കൂടി മരിച്ചു; ആകെ മരണം മൂന്നായി
|
ദുബൈ: കറാമയില്‍ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബൈ റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി പുല്ലോള്‍ സ്വദേശി നഹീല്‍ നിസാറാണ്(26) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഒക്ടോബര്‍ 17ന് അര്‍ധരാത്രിയാണ് കറാമ ബിന്‍ ഹൈദര്‍ ബില്‍ഡിങില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിന്‍ ദാസ് എന്നിവര്‍ നേരത്തെ മരിച്ചു. ഇന്ന് രാവിലെയാണ് നിഹാല്‍ നിസാര്‍ മരിച്ചത്. ഡമാക്ക് ഹോള്‍ഡിങ് ജീവനക്കാരനായിരുന്നു. പുന്നോല്‍ കഴിച്ചാല്‍ പൊന്നബത്ത് പൂഴിയില്‍ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്. മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





