തിരുവനന്തപുരം വര്‍ക്കലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 65കാരി മരിച്ചു. പാലച്ചിറ ബൈജു ഭവനില്‍ ശാന്തയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാറാണ് ശാന്തയെ ഇടിച്ചത്.
പാലച്ചിറ ജുമാ മസ്ജിദിന് സമീപമാണ് അപകടം.
|
ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയത്. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ALSO READ: ഭര്‍തൃവീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച യുവതി പിടിയില്‍; പിടിക്കപ്പെട്ടത് രണ്ടാം മോഷണത്തില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


