പട്ടികജാതി/വര്‍ഗക്കാര്‍ക്ക് ഒരുവര്‍ഷത്തെ സൗജന്യ തൊഴില്‍ പരിശീലനം, അതും സ്‌റ്റൈപ്പന്റോടെ
|
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗക്കാരായ യുവതീയുവാക്കളുടെ തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലന പരിപാടി 2024 ജൂലൈ മാസം തിരുവനന്തപുരത്ത് ആരംഭിച്ചു. ടൈപ്പ്‌റൈറ്റിങ്, ഷോര്‍ട്ട്ഹാന്‍ഡ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, കണക്ക്, ജനറല്‍നോളജ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നല്‍കും.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
2024 ജൂലൈ ഒന്നിന് 18നും 27 വയസിനും ഇടയില്‍ പ്രായമുള്ള 12ാം ക്ലാസോ അതിനു മുകളിലോ പാസായവരും വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കോഴ്‌സില്‍ ചേരാം. ഈ കോഴ്‌സിലേക്ക് ഏതാനും ഒഴിവുകള്‍ ഉണ്ട്. പ്രസ്തുത കോഴ്‌സില്‍ ചേരുവാന്‍ താത്പര്യമുള്ളവര്‍ ഉടന്‍തന്നെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വോട്ടര്‍ കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകളുടെ കോപ്പിസഹിതം ഈ കേന്ദ്രത്തില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2332113/8304009409.
One year free vocational training for SC/ST, that too with stipend


