17
Jun 2024
Thu
17 Jun 2024 Thu
Ottappalam native expatriate dies in Qatar

ഒറ്റപ്പാലം സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ചു. ഒറ്റപ്പാലം പത്തൊമ്പതാം മൈല്‍ സ്വദേശി നവാസ് ത്വയ്യിബിന്റെ മകന്‍ ഷംനാദ് വി നവാസ് (25) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായ ഷംനാദ് താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസന്‍ മുബൈറിക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്.

നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. പിതാവ് നവാസ് ത്വയ്യിബ് ഒറ്റപ്പാലം മണ്ഡലം കെഎംസിസി മുന്‍ ഭാരവാഹിയാണ്. ഷംനാദും കെഎംസിസി അംഗമാണ്. ഷംനാദിന്റെ വിയോഗത്തില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക