കാനഡയില്‍ 10ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍. 2021 മെയില്‍ മൂന്നു ലക്ഷം തൊഴിലാളികളുടെ ക്ഷാമമായിരുന്നു കാനഡയില്‍ ഉണ്ടായിരുന്നെങ്കില്‍ 2022 ആയപ്പോഴേക്കും തൊഴിലാളികളുടെ അഭാവം 10 ലക്ഷം പിന്നിടുകയായിരുന്നു.
|
രാജ്യത്തെ തൊഴിലാളികള്‍ പ്രായം പിന്നിട്ട് വിരമിച്ചതും തൊഴില്ക്ഷാമത്തിനു കാരണമായതായി ലേബര്‍ ഫോഴ്സ് സര്‍വേ പറയുന്നു. കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവുണ്ടായതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷമാവും കാനഡ ഏറ്റവും കൂടുതല്‍ സ്ഥിരതാമസക്കാരെ സ്വീകരിക്കുകയെന്നാണ് റിപോര്‍ട്ട്. 4.3 ലക്ഷം സ്ഥിരതാമസക്കാരാവും 2022ല്‍ കാനഡയിലുണ്ടാവുക. 2024ഓടെ ഇത് 4.5 ലക്ഷമായി ഉയര്‍ത്തും.
മൂന്നിലൊന്ന് കനേഡിയന്‍ പൗരന്മാരും വളരെ നേരത്തേ വിരമിക്കുകയാണെന്നും പത്തില്‍ മൂന്നുപേര്‍ കോവിഡ് മഹാമാരി മൂലം റിട്ടയര്‍മെന്റ് നീട്ടുകയാണെന്നും സര്‍വേ പറയുന്നു. 2020ലെ കണക്കുകള്‍ പ്രകാരം ജനനനിരക്കില്‍ വലിയ കുറവാണ് രാജ്യത്തുള്ളത്. സ്ത്രീയൊന്നിന് 1.4 ആണ് കാനഡയിലെ ജനനനിരക്ക്.



