08
Nov 2023
Wed
08 Nov 2023 Wed

അമിത അളവില്‍ ഉറക്കഗുളിക കഴിച്ചു: അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍; ആത്മഹത്യാ ശ്രമമെന്ന് സംശയം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ അലനെ കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാശ്രമമാണെന്ന് പൊലീസ് വ്യക്തമാക്കി. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

യുഎപിഎ കേസിന് പിന്നാലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലനെതിരെ ധര്‍മടം പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിരിക്കെ പുതിയ ക്രിമിനല്‍ കേസില്‍ പ്രതിയായത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക