08
Sep 2026
Mon
08 Sep 2026 Mon

പുതുതായി വാങ്ങിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് മോഷണം പേടിച്ച് വീടിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ കയറ്റി ഉടമ. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് കൗതുകകരമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രെയിൻ ഉപയോഗിച്ച് എസ്‌യുവി ഉയർത്തി വീടിന്റെ മേൽക്കൂരയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇസ്രായേലിൽ ജോലി ചെയ്യുന്ന മനോജ് യാദവ് അടുത്തിടെയാണ് സ്കോർപിയോ വാങ്ങിയത്.

വിദേശത്തായിരുന്ന സമയത്ത് വാഹനം ഡ്രൈവറുടെ സംരക്ഷണത്തിലായിരുന്നു. എന്നാൽ പിന്നീട് ഡ്രൈവർ ജോലി ഉപേക്ഷിച്ചതോടെ വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് കുടുംബത്തിന് ആശങ്കയുണ്ടായി. തുടർന്നാണ് മോഷണം തടയാൻ വാഹനം വീടിന്റെ മേൽക്കൂരയിൽ സൂക്ഷിക്കാൻ കുടുംബം തീരുമാനിച്ചത്.

ALSO READ: നവവധുവിനെ കൊന്ന് തലവെട്ടി ഫ്രിഡ്ജിലാക്കി; ഭർത്താവിനെ തേടി പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക