ഏതാനും മാസം മുമ്പ് വിവാഹിതയായ യുവതിയെ കൊന്ന് തല വെട്ടി അപ്പാർട്ട്മെന്റിലെ റഫ്രിജറേറ്റിൽ അടച്ച നിലയിൽ കണ്ടെത്തി. കാണാതായ ഭർത്താവിനു വേണ്ടി പോലീസ് തിരച്ചിൽ. അസമിലെ ഗുവാഹത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം. 25കാരിയായ റിയ താലൂക്ദാറാണ് കൊല്ലപ്പെട്ടത്.
|
ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.
തുടർന്ന് പോലീസ് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ തലവെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിരലുകൾ ഭാഗികമായി വെട്ടിമാറ്റിയ നിലയിലായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കാണാതായ തലയ്ക്കു വേണ്ടി വീട്ടിൽ നടത്തിയ പരിശോധനയിലാണ് പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ തല കണ്ടെത്തിയത്. എന്നാൽ ഭർത്താവിനെ വീട്ടിൽ കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് ഇയാളെ അവസാനമായി കണ്ടതെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു.
മൃതശരീരവും വേർപ്പെടുത്തിയ തലയും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഞായറാഴ്ച രാത്രി യുവതിയുടെ ഭർത്താവ് പോലീസിൽ കീഴടങ്ങിയതായി അധികൃതർ അറിയിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ലഭ്യമായ തെളിവുകളുമായി ഇത് പരിശോധിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
ALSO READ: ഇടുക്കി മുന്‍ എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


