10
Aug 2026
Mon
10 Aug 2026 Mon
P jayarajan Arjun Ayanki fake photo

ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന വ്യാജ ചിത്രം നിര്‍മിച്ചവര്‍ക്കെതിരേ പി. ജയരാജന്‍. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങിയതായി അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

’27 വര്‍ഷം മുന്‍പ് ഒരു തിരുവോണ നാളില്‍ ആര്‍.എസ്.എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതു കൈയ്യിലെ പെരുവിരല്‍. ഇപ്പോള്‍ ചിലര്‍ എ.ഐ സര്‍ജറിയിലൂടെ നഷ്ടപ്പെട്ട വിരല്‍ അടക്കം ചേര്‍ത്ത് തന്നിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങി’ -പി. ജയരാജന്‍ പറഞ്ഞു. വ്യാജ ചിത്രം നിര്‍മിച്ചവര്‍ക്ക് സംബന്ധിച്ച അബദ്ധം ചൂണ്ടിക്കാട്ടി പരിഹസിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ജയരാജന്‍ പങ്കുവെച്ചിരിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ ‘ട്രിവാണ്‍ട്രം വൈബേ’ അടക്കമുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമാണ്.

അര്‍ജുന്‍ ആയങ്കിയെ ക്രമിനല്‍ ആക്കിയത് പി ജയരാജന്‍ ആണെന്ന് മുന്‍ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സിപിഐഎം ഈ പ്രചരണത്തെ മുമ്പ് തന്നെ തള്ളി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരായ പ്രചരണത്തില്‍ പി ജയരാജന്‍ തന്നെ നേരിട്ട് നിയമനടപടികളിലേക്ക് ഇറങ്ങിയിരിക്കുന്നത്.

ALSO READ: മോഷ്ടാക്കളെ ഭയന്ന് കുഴിച്ചിട്ടത് 5 ലക്ഷം; ഒടുവില്‍ ട്രാക്ടര്‍ വന്ന് ഉഴുതു മറിച്ചപ്പോള്‍ തെളിഞ്ഞത് ആരും നെഞ്ചുതകരുന്ന കാഴ്ച!

പൊലീസിനെ വെല്ലുവിളിച്ച് ഏറെ ദിവസം ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ ഇന്നലെ പുലര്‍ച്ചെയാണ് കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ താളികാവിലെ ഒരു അഭിഭാഷക ദമ്പതികളുടെ അപ്പാര്‍ട്‌മെന്റില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം മഫ്തിയിലെത്തി ആയങ്കിയെ നാടകീയമായി അറസ്റ്റ് ചെയ്തത്.

വാറന്റില്ലാതെ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികള്‍ സ്വീകരിച്ചത്. ഇതിനിടയിലാണ് അപ്പാര്‍ട്‌മെന്റില്‍നിന്ന് പുറത്തേക്കിറങ്ങി ഓടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടിയത്. വൈദ്യപരിശോധനക്കുശേഷം കണ്ണൂര്‍ സൈബര്‍ ക്രൈം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

നടപടികള്‍ പൂര്‍ത്തിയാക്കി 11.35ഓടെ കണ്ണൂരില്‍നിന്ന് കൊണ്ടുപോയി കൂത്തുപറമ്പ് മജിസ്ട്രേറ്റ് യദുകൃഷ്ണയുടെ വസതിയില്‍ ഹാജരാക്കി. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത് തലശ്ശേരി സ്‌പെഷല്‍ സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് പൊലീസ് സംഘം ആയങ്കിയെ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ ഉത്തരമേഖല ഡി.ഐ.ജിയുടെയും മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആര്‍. മനോജിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുമെന്നും ആയങ്കിക്ക് ജാമ്യം ലഭിച്ചാല്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രചോദനമാകുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

Tags: P Jayarajan AI photo, Arjun Ayanki fake picture, P Jayarajan legal action, Arjun Ayanki arrest Kannur, P Jayarajan Instagram, AI fake images Kerala news, P Jayarajan RSS attack, Kerala cyber crime news

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക