ആലപ്പുഴ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തിയത് വി ഡി സതീശന്റെ അനുയായികളെന്ന് വ്യക്തമായി. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളായ അഞ്ചുപേരും കോണ്‍ഗ്രസ് അനുഭാവികളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ പ്രൊഫൈല്‍ ഫോട്ടോകള്‍ മുഖ്യമന്ത്രിയോടൊപ്പമുള്ളതായിരുന്നു.
|
പ്രധാന വിവരങ്ങൾ (Key Highlights)
- സൈബർ ആക്രമണത്തിന് കേസ്: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ 5 പ്രൊഫൈലുകൾക്കെതിരെ പോലീസ് കേസെടുത്തു.
- സതീശന്റെ അനുയായികൾ: കേസിൽപ്പെട്ടവർ വി.ഡി. സതീശന്റെ അനുയായികളും കോൺഗ്രസ് പ്രവർത്തകരുമാണെന്ന് പോലീസ് കണ്ടെത്തി.
- സൈബർ ഐ.ജിക്ക് അന്വേഷണം: ഡിജിപിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ആഭ്യന്തരമന്ത്രിയുടെ ഇടപെടലിലാണ് സൈബർ ഐ.ജി കേസ് ഏറ്റെടുത്തത്.
സിജു സാമുവല്‍, ഹംസ കെ.പി, ജാഫര്‍ കെ. അലിയാര് തട്ടികുന്നത്ത്, അബ്ദുള്‍ ഖാദര്‍ റെഷി, പി.സി. പുലാമന്തോള്‍ എന്നീ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന സമയത്താണ് കെ.സി. വേണുഗോപാലിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം അരങ്ങേറിയത്. കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്.
കോണ്‍ഗ്രസ് നേതാവ് ജോണ്സണ് എബ്രഹാം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതികളുടെ അഞ്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം ഡിജിപിക്ക് കൈമാറിയിരുന്നു.
എന്നാല്‍ ഡിജിപിക്ക് നേരിട്ട് പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന് ആഭ്യന്തരമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അന്വേഷണത്തിന്റെ ചുമതല സൈബര്‍ വിഭാഗം ഐജിക്ക് കൈമാറി. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പോലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.
Tags: KC Venugopal, VD Satheesan, Congress Cyber Attack, Kerala Congress Politics, Kerala Police Case, Cyber Crime Kerala, Kerala Politics News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





