പാകിസ്താന്റെ മുൻ പ്രസിഡന്റ് പർവേസ് മുഷർറഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ദുബയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ജിയോ ന്യൂസ് ആണ് മുഷർറഫിന്റെ മരണവാർത്ത റിപോർട്ട് ചെയ്തത്.
|
1943 ആഗസ്ത് 11നാണ് ജനനം. 1999ൽ പട്ടാള അട്ടിമറിയിലൂടെ പാകിസ്താന്റെ ഭരണം പിടിച്ച പർവേസ് മുഷർറഫ് രാജ്യത്തിന്റെ പത്താമത് പ്രസിഡന്റായി ചുമതലയേൽക്കുകയായിരുന്നു. 2008ൽ ഇംപീച്ച്മെന്റ് ഒഴിവാക്കാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു ലണ്ടനിലേക്ക് കുടിയേറുകയും ചെയ്തു.
2013ൽ പൊതുതിരഞ്ഞെടുപ്പിൽ പങ്കെടുക്കാനായി മുഷർറഫ് പാകിസ്താനിൽ തിരിച്ചെത്തി. എന്നാൽ ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ മുഷർറഫിന് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് അയോഗ്യത കൽപ്പിച്ചു. 2017ൽ മുഷർറഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. 2019ൽ മുഷർറഫിന് വധശിക്ഷ വിധിച്ചെങ്കിലും ലാഹോർ ഹൈക്കോടതി ഇതു പിന്നീട് റദ്ദാക്കി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



