21
Jan 2023
Fri
21 Jan 2023 Fri

പാലക്കാട് പുതുശേരി സ്വദേശി പോളണ്ടിൽ കൊല്ലപ്പെട്ടു. ഇബ്രാഹിം ഷെരീഫ് ആണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ബാങ്കില്‍ ജീവനക്കാരനായ ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോളണ്ടിലെ വാഴ്‌സോ ജില്ലാ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കത്ത് ലഭിച്ചെന്നും ഇബ്രാഹിം ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എംബസി ഇബ്രാഹിമിന്റെ കുടുംബത്തിന് അയച്ച ഇ-മെയിലില്‍ വ്യക്തമാക്കി.

അതേസമയം, ഇബ്രാഹിമിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.