സിവിലിയന്‍ കൂട്ടക്കൊല നിര്‍ത്താന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ട് ബൈഡന്‍; അല്‍ ഖുദ്‌സ് ആശുപത്രി ഒഴിയാന്‍ ഇസ്രായേല്‍ ഭീഷണി
|
ഗസ്സ: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിവരുന്ന സിവിലിയന്‍ കൂട്ടക്കൊല നിര്‍ത്താന്‍ ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വ്യോമാക്രമണം തുടങ്ങി മൂന്നാഴ്ച പിന്നിട്ട ശേഷമാണ് ബൈഡന്‍ ഫലസ്തീനിലെ കൂട്ടക്കുരുതി നിര്‍ത്താന്‍ ഇസായേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഹമാസ് പോരാളികളെയും സാധാരണക്കാരെയും വേര്‍തിരിച്ച് നിരപരാധികളായ ഗാസ നിവാസികളെ ഇസ്രായേല്‍ സംരക്ഷിക്കണമെന്ന് വൈറ്റ് ഹൗസ് ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. യുദ്ധത്തില്‍ തകര്‍ന്ന ഫലസ്തീന്‍ പ്രദേശത്ത് എത്താന്‍ ആവശ്യമായ മാനുഷിക സഹായത്തിനുള്ള ആഹ്വാനങ്ങള്‍ ലോക നേതാക്കള്‍ ശക്തമാക്കി.
”..യുഎസ് സഖ്യകക്ഷിക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെങ്കിലും, അത് ‘സിവിലിയന്‍മാരുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായി അത് ചെയ്യണം,’ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് വൈറ്റ് ഹൗസ് ഫോണില്‍ ആവശ്യപ്പെട്ടെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു.
ഒക്‌ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന് ശേഷം 8,000ലധികം ഫലസ്തീനികള്‍ ഇസ്രയേലിന്റെ നിരന്തര പ്രതികാര ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ പകുതിയും കുട്ടികളാണെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, അല്‍ ഖുദ്‌സ് ആശുപത്രി ഉടന്‍ ഒഴിയണമെന്ന ഭീഷണി ഇസ്രായേല്‍ ആവര്‍ത്തിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ ഇന്‍ക്യുബേറ്ററിലെ കുഞ്ഞുങ്ങള്‍ ഉള്‍പെടെ നിരവധി പേര്‍ അഭയം തേടിയ ആശുപത്രിയാണിത്. ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





