കൊല്ലം കേരളപുരത്ത് ദമ്പതികളെയും മകനെയും വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിൻറിങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും മകൻ മാധവിനെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
|
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രണ്ടുവർഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കൊല്ലത്ത് പ്രിൻറിങ് പ്രസ് നടത്തിവരികയായിരുന്ന രാജീവ് ഇത് പിന്നീട് കേരളപുരത്തേക്ക് മാറ്റിയിരുന്നു. രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ ഏറെ നേരം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതിൽ തുറന്ന നിലയിലുമായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





