പാരിസ്: മുപ്പതാമത് ഒളിംപിക്‌സിന് ഇന്ന് പാരിസില്‍ ഔദ്യോഗിക തുടക്കം. (Paris Olympics begin today; Inaugural ceremonies on the river Seine ) പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍. സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് സംസ്‌കാരവും പുതിയ കാലത്തിന്റെ നവഭാവുകത്വവും നിറഞ്ഞു നില്‍ക്കും. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റടക്കം നദിയിലൂടെയാവും നടക്കുക. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക.
|
10,500 അത്‌ലറ്റുകള്‍ നൂറോളം നൗകകളിലാണ് അണിനിരക്കുക. ആസ്റ്റര്‍ലിറ്റ്‌സ് പാലത്തിനരികില്‍നിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജര്‍ദിന്‍ ഡെസ് പ്ലാന്റസില്‍ അവസാനിക്കും. പഴയ പാലങ്ങള്‍ക്കും പ്രശസ്തമായ കെട്ടിടങ്ങള്‍ക്കും അരികിലൂടെയുള്ള നദിയിലൂടെ 206 നൗകകള്‍ പല വര്‍ണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് വര്‍ണമനോഹര കാഴ്ച്ചയാകും. ദീപം തെളിച്ച ശേഷം ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇവിടെ തന്നെ നടക്കും.
ഒളിമ്പിക്‌സ് മല്‍സരങ്ങള്‍ക്ക് ഇന്നു തുടക്കം; കോപ-യൂറോ ജേതാക്കള്‍ നേര്‍ക്കുനേര്‍ വരുമോ?
ഒളിംപിക്‌സിന്റെ സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിന്റെ സസ്‌പെന്‍സ് ഇപ്പോഴും തുടരുകയാണ്. ദീപം തെളിയിക്കുന്നത് ആരായിരിക്കുമെന്ന ചോദ്യത്തിന് ഇതിഹാസ ഫുട്‌ബോളര്‍ സിനദിന്‍ സിദാനടക്കമുള്ളവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിലെ കലാവിരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളും സംഘാടകര്‍ സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ്.
അഞ്ചാം തവണ ഒളിമ്പിക്‌സിനെത്തിയ ടേബിള്‍ ടെന്നിസ് താരം അജന്ത ശരത് കമലും രണ്ടുവട്ടം മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവുമാണ് 117 അംഗ ഇന്ത്യന്‍ സംഘത്തിന്റെ പതാകയേന്തുക. ദേശീയ പതാക ആലേഖനം ചെയ്ത സാരിയും ബ്ലൗസുമാകും ഇന്ത്യന്‍ വനിതകള്‍ ധരിക്കുക. ത്രിവര്‍ണ പതാകയുടെ അലങ്കാരമുള്ള ജാക്കറ്റും പാന്റ്‌സുമാകും പുരുഷ അത്‌ലറ്റുകള്‍ക്ക്.
ഇന്ത്യയില്‍ നിന്ന് 117 പേര്‍

206 രാജ്യങ്ങളില്‍ നിന്നായി 10714 അത്‌ലറ്റുകള്‍ 32 കായിക ഇനങ്ങളിലായി 329 മെഡല്‍ വിഭാഗങ്ങളില്‍ മത്സരിക്കും. ഇന്ത്യയില്‍ നിന്നും 16 ഇനങ്ങളിലായി 117 പേരാണുള്ളത്. ആറ് മലയാളികളാണ് ഇത്തവണ പാരിസിലെത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെത്തുന്നത് ഹരിയാനയില്‍ നിന്നാണ്, 24 പേര്‍. ടോക്യോയിലെ സുവര്‍ണതാരം നിരജ് ചോപ്ര, ബോക്സിങ്ങില്‍ അമിത് പാംഗല്‍, വനിതകളുടെ 400 മീറ്ററില്‍ കിരണ്‍ പാഹല്‍, അമ്പെയ്ത്തില്‍ ബജന്‍ കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരിയാനയില്‍ നിന്നാണ്.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/K3hNU3jpDMdEktN9rO3CPk
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഉള്‍പ്പെടെ പുരുഷ ഹോക്കിയില്‍ കൂടുതല്‍പ്പേരും പഞ്ചാബില്‍ നിന്നാണ്. 19 പേരാണ് അവിടെ നിന്നും ഒളിമ്പിക്സില്‍ മത്സരിക്കുന്നത്. ഷൂട്ടിങ്ങില്‍ സ്വിഫ്റ്റ കൗര്‍ സംറയും പഞ്ചാബുകാരിയാണ്. ആകെ 70 പുരുഷ കായികതാരങ്ങളും 47 വനിതകളും മത്സരിക്കുന്നു.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഈ വര്‍ഷത്തെ ഒളിംപിക്‌സ് പ്രാതിനിധ്യം
ആന്ധ്രപ്രദേശ് 4, അസം 1, ബിഹാര്‍ 1, ചണ്ഡീഗഢ് 2 , ഡല്‍ഹി 4, ഗോവ 1, ഗുജറാത്ത് 2, ഹരിയാന 24, ഝാര്‍ഖണ്ഡ് 1, ഝാര്‍ഖണ്ഡ് 1, കര്‍ണാടക 7 , കേരളം 6 , മധ്യപ്രദേശ് 2, മഹാരാഷ്ട്ര 5, മണിപ്പുര്‍ 2, ഒഡീഷ 2, പഞ്ചാബ് 19,രാജസ്ഥാന്‍ 2, തമിഴ്‌നാട് 13 , തെലങ്കാന 4, ഉത്തരാഖണ്ഡ് 4, ഉത്തര്‍പ്രദേശ് 7, പശ്ചിമബംഗാള്‍ 3.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/K3hNU3jpDMdEktN9rO3CPk
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





