12
Nov 2022
Thu
12 Nov 2022 Thu

വിമാനത്തില്‍ പുകവലിക്കാനുള്ള യാത്രക്കാരന്റെ ശ്രമം തീപ്പിടുത്തത്തില്‍ കലാശിച്ചു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേലിലെ ടെല്‍അവീവില്‍ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ഇഐ എഐ വിമാനത്തിലാണ് യാത്രക്കാരന്റെ പുകവലി തീപ്പിടുത്തത്തിന് കാരണമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടോയ്‌ലറ്റിലിരുന്ന് യാത്രക്കാരന്‍ സിഗരറ്റ് വലിക്കുന്നതിനിടെ ടോയ്‌ലറ്റിലെ ഫയര്‍ അലാം മുഴങ്ങി. ഇതോടെ പരിഭ്രാന്തനായ ഇയാള്‍ മാലിന്യപെട്ടിയിലേക്ക് എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ഇട്ടു. മാലിന്യപെട്ടിയില്‍ നിക്ഷേപിച്ചിരുന്ന ടിഷ്യൂ പേപ്പറുകള്‍ കത്തുകയും തീ ആളിപ്പടരുകയുമായിരുന്നു.

ഉടന്‍ തന്നെ വിമാനജീവനക്കാര്‍ ഓടിയെത്തി രാസവസ്തുക്കള്‍ സ്‌പ്രേ ചെയ്ത് തീകെടുത്തി. തായ്‌ലാന്റില്‍ നിന്ന് മടങ്ങിയെത്തുന്ന മുറയ്ക്ക് തീപിടുത്തത്തിന് കാരണക്കാരനായ യാത്രക്കാരനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എയര്‍ലൈന്‍ കമ്പനി അറിയിച്ചു.

1973ല്‍ റിയോഡി ജനീറയില്‍ നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന വാരിഗ് വിമാനത്തില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തില്‍ 173 യാത്രികരും മരിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക