21
Sep 2022
Wed
21 Sep 2022 Wed

ഒമാനിലെ മസ്കത്തിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തീപ്പിടുത്തം. ടേക്ക്ഓഫ് ചെയ്യുന്നതിന്റെ തൊട്ടുമുമ്പാണ് വിമാനത്തിന്റെ ഒരു എൻജിനിൽ അ​ഗ്നിബാധ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നാലുകുട്ടികളടക്കം 145 യാത്രികരും ജീവനക്കാരും അപകടസമയം വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെ ഉടൻ വിമാനത്തിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.എൻജിനിലെ തീ ഉടൻതന്നെ അണയ്ക്കുകയും ചെയ്തു.  യാത്രക്കാർക്കായി പകരം വിമാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.