22
Feb 2023
Sun
22 Feb 2023 Sun

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ പത്താന്‍ നാലാം ആഴ്ചയും പ്രദര്‍ശനം വിജയകരമായി തുടരുന്നു. റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോള്‍ 998 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. കാര്‍ത്തിക് ആര്യന്റെ ഷഹ്‌സാദ, മാര്‍വല്‍ ചിത്രം ആന്‍്‌റ് മാന്‍ ആന്‍ഡ് ദ വാസ്പ് തുടങ്ങിയ പുതിയ ചിത്രങ്ങളുടെ റിലീസുകള്‍ ഉണ്ടായിട്ടും പത്താന് കാണികളുടെ കുറവില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഭ്യന്തര ബോക്‌സ് ഓഫിസില്‍ നിന്നു മാത്രം 612 കോടി രൂപയാണ് പത്താന്‍ നേടിയത്. നാലുവര്‍ഷത്തിനു ശേഷമാണ് ഷാരൂഖിന് ഒരു വിജയചിത്രം ലഭിക്കുന്നത്. തുടര്‍ പരാജയങ്ങളിലൂടെ പ്രതിസന്ധിയിലായ ബോളിവുഡിനും പത്താന്‍ ഉണര്‍വും പ്രതീക്ഷയും പകര്‍ന്നിരിക്കുകയാണ്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, സല്‍മാന്‍ ഖാന്‍ എന്നിവരും പത്താനില്‍ പ്രധാന വേഷത്തിലെത്തുന്നു.