പി വി അൻവറിന്റെ പുതിയ സംഘടനയായ ഡമോക്രാറ്റിക് മൂവ് മെന്റ് ഓഫ് കേരളയ്ക്ക് യോഗം നടത്താൻ മുറി അനുവദിക്കില്ലെന്ന് എറണാകുളം പത്തടിപ്പാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസ്. നടപടിയിൽ പ്രതിഷേധിച്ച പി വി അൻവർ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമെന്ന് അനുമതി നിഷേധിച്ചതിച്ചതെന്ന് കുറ്റപ്പെടുത്തി. സ്ഥലത്ത് വൻ പോലീസ് സന്നാഹം എത്തിയതോടെ തന്നെ പോലീസിനെ കാണിച്ച് ഭയപ്പെടുത്താനാവില്ലെന്ന് പി വി അൻവർ പറഞ്ഞു.
|
രാഷ്ട്രീയ യോഗം ചേരാൻ റൂം നൽകില്ലെന്നാണ് റസ്റ്റ് ഹൗസ് അധികൃതർ പറയുന്നതെന്നും എന്നാൽ ഡിഎംകെ എന്ന സാമൂഹിക സംഘടനയ്ക്ക് യോഗം ചേരാൻ മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് താൻ മെയിൽ അയച്ചിരുന്നുവെന്നു പി വി അൻവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ യോഗമല്ല ചേരുന്നതെന്നും എന്നിട്ടും മുറി അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയ പി വി അൻവർ എംഎൽഎ മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണെന്നും പരിഹസിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





