21
Apr 2023
Thu
21 Apr 2023 Thu

റിയാദ്: സൗദിയിലെ റിയാദില്‍ ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന്റെ അറ്റകുറ്റപ്പണിക്കിടെ താഴേക്ക് വീണ് പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍(69) ആണ് റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

30 വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സരസന്‍ ദാമോദരന്‍ ഇഖാമ പുതുക്കിനല്‍കാതെയും ശമ്പളം കിട്ടാതെയുമായതോടെ ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് റിയാദില്‍ സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്.

ഇതോടെ ഇദ്ദേഹം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയി. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്. നേരത്തെ പരിചയമുള്ള സൗദി പൗരന്റെ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ അറ്റകുറ്റപണിക്കായി പോയപ്പോഴാണ് കാലുതെറ്റിവീണത്.

മാര്‍ച്ച് 23നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.