റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ റിയാദ് നഗരസഭ സജ്ജീകരിച്ച പേ പാര്‍ക്കിങുകള്‍ പ്രവര്‍ത്തനം തുടങ്ങി.(Pay parking started working in Riyadh; Free after midnight) അല്‍വുറൂദ് ഡിസ്ട്രിക്ടിലെ പാര്‍ക്കിങില്‍ മണിക്കൂറിന് 3.45 റിയാലാണ് ഫീസ് ഈടാക്കുന്നത്. അര്‍ധരാത്രി 12 മുതല്‍ രാവിലെ ഏഴു വരെയുള്ള സമയത്ത് പാര്‍ക്കിങ് സൗജന്യമാണ്.
|
റിയാദ് പബ്ലിക് പാര്‍ക്കിംഗ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ പേ പാര്‍ക്കിംഗ് പദ്ധതി ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചതായി നഗരസഭ നേരത്തെ അറിയിച്ചിരുന്നു. അല്‍വുറൂദ്, അല്‍റഹ്‌മാനിയ, ഉലയ്യ, അല്‍മുറൂജ്, കിംഗ് ഫഹദ്, സുലൈമാനിയ ഡിസ്ട്രിക്ടുകളിലും ദക്ഷിണ റിയാദിലെ നാലു ഏരിയകളിലുമായി 12 പ്രദേശങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പേ പാര്‍ക്കിംഗുകള്‍ സ്ഥാപിക്കുമെന്നും നഗരസഭ അറിയിച്ചിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


