23
Aug 2024
Sat
23 Aug 2024 Sat
PCWF Bahrain onolsavam

മനാമ: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഓണോത്സവം 2024 സെപ്റ്റംബര്‍ 27 ന് ബഹ്റൈന്‍ ബീച്ച് ബേ റിസോര്‍ട്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു. (PCWF Bahrain Onolsavam poster release)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘വന്നോണം, തിന്നോണം, പൊന്നോണം, കളറാക്കിക്കോണം’
എന്ന പൊന്നോണ മഹോത്സവത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ, പൂക്കള മത്സരം, ഉറിയടി, വടംവലി, ഓണപ്പാട്ട്, തിരുവാതിര, നാടന്‍പാട്ട്, കുട്ടികളുടെ പുലിക്കളി, വഴുമര കയറ്റം തുടങ്ങിയ വിവിധ മത്സര ഇനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു,

PCWF ബഹ്റൈന്‍ സനാബിസ് ഏരിയ ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാധികാരി ബാലന്‍ കണ്ടനകം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് വെളിയങ്കോടിന് ഓണോത്സവം പോസ്റ്റര്‍ നല്‍കി പ്രകാശനം ചെയ്തു.

ഹസന്‍ വിഎം മുഹമ്മദ്(കണ്‍വീനര്‍), സദാനന്ദന്‍ കണ്ണത്ത്(കോര്‍ഡിനേറ്റര്‍), പി ടി അബ്ദുറഹ്‌മാന്‍(ട്രഷറര്‍), ഫിറോസ് വെളിയങ്കോട്(വൈസ് ചെയര്‍മാന്‍), സജ്ന ഷറഫ്(ചെയര്‍പേഴ്‌സണ്‍), നസീര്‍ പൊന്നാനി, ജസ്നി സെയ്ത് (ജോയിന്റ് കണ്‍വീനര്‍മാര്‍), ഷറഫ് വിഎം, റംഷാദ് റഹ്‌മാന്‍, മുസ്തഫ കൊലക്കാട്, വിജീഷ് കട്ടാസ്, മാജിദ്, സൈതലവി, നബീല്‍, നൗഷാദ്, റയാന്‍ സെയ്ത്, ലൈല റഹ്‌മാന്‍, സിതാര നബീല്‍, ബുഷ്റ ഹസന്‍ എന്നിവരെ പ്രോഗ്രാം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

PCWF ജനറല്‍ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി സ്വാഗതവും, പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അദ്യക്ഷതയും, നസീര്‍ പൊന്നാനി നന്ദിയുംപറഞ്ഞു.