തിരുവനന്തപുരം: ബെംഗളൂരുവിൽ തുടരണമെന്ന വ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബെംഗളൂരുവിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅ്ദനി റോഡ് മാർഗമാണ് അൻവാർശ്ശേരിയിലേക്ക് പോവുന്നത്.
|
ഭാര്യ സൂഫിയ മഅ്ദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ മഅ്ദനിയെ അനുഗമിക്കുന്നുണ്ട്. അൻവാർശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അൻവാർശ്ശേരിയിൽ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കാനുമാണ് തീരുമാനം.
നേരത്തേ പിതാവിനെ കാണാൻ കേരളത്തിലെത്തിയെങ്കിലും ആരോഗ്യനില മോശമായതോടെ മഅ്ദനി ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു.കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതോടെ അദ്ദേഹം ബെംഗളൂരുവിലേക്ക് തിരികെ പോവുകയായിരുന്നു. ഇതിനു ശേഷമാണ് കോടതി മഅ്ദനിക്ക് സ്വദേശത്തേക്ക് പോവാൻ അനുമതി നൽകിയത്. 15 ദിവസം കൂടുമ്പോൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ഒപ്പുവയ്ക്കണം. ചികിൽസയ്ക്ക് ജില്ല വിട്ടുപോവണമെങ്കിൽ പൊലീസ് അനുമതി വാങ്ങണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





