02
Mar 2025
Tue
02 Mar 2025 Tue
PDP chairman AbudulNasar Madani leaves hospital after transplantation

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികില്‍സയില്‍ കഴിയുകയായിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുവര്‍ഷമായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന മഅ്ദനിക്ക് വൃക്ക മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റു പോം വഴിയുണ്ടായിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ഒരുമാസം നീണ്ട ചികില്‍സയ്ക്കു ശേഷമാണ് അദ്ദേഹം ഡിസ്ചാര്‍ജായി വീട്ടിലേക്കു മടങ്ങിയത്. ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും മഅ്ദനി നന്ദി അറിയിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

ALSO READ: മഅ്ദനിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക