15
May 2024
Tue
15 May 2024 Tue

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ സുന്ദരി പേളി മാണിക്ക് ഇന്ന് ജന്മദിനം. മേയ് 28 ന് ആണ് പേളിയുടെ ജന്മദിനം. 35 വയസ്സില്‍ എത്തിയിരിക്കുകയാണ് പേളി. അടുത്തിടെയാണ് ശ്രീനിയുടെയും പേളിയുടെയും വിവാഹ വാര്‍ഷികം കഴിഞ്ഞത്. വന്‍ ആഘോഷമാണ് നടത്തിയത്. പിറന്നാളിനും ആഘോഷം തീരെ കുറച്ചിട്ടില്ല. തായ്‌ലന്‍ഡിലെ പാട്ടായയിലാണ് പേളിയുടെയും കുടുംബത്തിന്റെയും ജന്മദിനാഘോഷം. പിറന്നാള്‍ ചിത്രങ്ങള്‍ക്കൊപ്പം ഗ്രാറ്റിട്യൂട് അഥവാ നന്ദി എന്നാണ് പേളിയുടെ ഒറ്റവാക്കിലെ ക്യാപ്ഷന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസില്‍ തുടങ്ങിയ ഇവരുടെ പ്രണയം ജീവിതത്തിലും ഒന്നിച്ചപ്പോള്‍ ആരാധകരും ഏറെ സന്തോഷത്തില്‍ തന്നെ ആയിരുന്നു. പ്രേക്ഷരോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന താര ദമ്പതികള്‍ എന്ന് തന്നെ ഇവരെ പറയാം. മാസങ്ങള്‍ക്ക് മുന്‍പാണ് തങ്ങളുടെ ജീവിതത്തിലെ രണ്ടാമത്തെ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന് ഇരുവരും ആരാധകരോട് വെളിപ്പെടുത്തിയത്.

ആ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ 13 ന് പേളി രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയ സന്തോഷവും ആരാധകരെ അറിയിച്ചിരുന്നു. ഇവരുടെ അഞ്ചാം വിവാഹവാര്‍ഷികത്തിനു ശേഷം കുടുംബം ആഘോഷമാക്കിയത് പേളിയുടെ ജന്മദിനമാണ്.

ബിഗ് ബോസ് മലയാളത്തിലൂടെയാണ് ശ്രീനിഷും പേളിയും ജീവിതത്തില്‍ ഒരുമിക്കുന്നത്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ ശ്രീനിഷിനും പേളിക്കും ധാരാളം ആരാധകരുണ്ടായിരുന്നു. സീരിയലില്‍ നായകനായി മിന്നിത്തിളങ്ങുമ്പോള്‍ ആണ് ശ്രീനിഷ് ബിഗ് ബോസില്‍ എത്തുന്നത്. പേളി അവതാരകയായാണ് എത്തിയത്. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.

പ്രായം കൂടുംതോറും പേളിക്ക് സൗന്ദര്യവും ഏറുന്നു എന്ന കാര്യം അവരുടെ ആരാധകരുടെ കണ്ടെത്തലാണ്. 34ാം പിറന്നാളിന് രണ്ടു കുഞ്ഞുങ്ങളുടെ സുന്ദരിയായ അമ്മയാണ് പേളി മാണി.

നിതാര ബേബിയുടെ നൂലുകെട്ട് ചടങ്ങില്‍ അണിഞ്ഞൊരുങ്ങി പണ്ടത്തേതിലും സുന്ദരിയായി വന്ന പേളിയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം കസിന്‍ ശ്രദ്ധയുടെ വിവാഹത്തിലും പേളി എത്തിയത് അതീവ സുന്ദരിയായാണ്.

pearle maaney celebrates her birthday