15
Feb 2024
Sat
15 Feb 2024 Sat

ഇത് നിതാര ശ്രിനിഷ്; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാമത്തെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷും. കുഞ്ഞിന്റെ പേരും ദമ്പതികള്‍ പുറത്തുവിട്ടു. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. നൂല് കെട്ട് ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.

‘ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ഇന്ന് 28 ദിവസം തികയുകയാണ്. അവളുടെ നൂലുകെട്ടായിരുന്നു, ഊഹിച്ചാല്ലോ? ഞങ്ങളുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങള്‍ക്കൊപ്പം വേണം’, എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം ശ്രിനിഷിനും മൂത്ത മകള്‍ നില ശ്രിനിഷിനൊപ്പവുമുള്ള ഫോട്ടോകളും പേളി ഷെയര്‍ ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് പേളിക്കും കുടുംബത്തിനും ആശംസകളുമായി രംഗത്ത് എത്തിയത്. നിലയെ പോലെയാണ് നിതാരയെന്നാണ് പലരും പറയുന്നത്. ഇത് ബേബി നില എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

ജനുവരി മൂന്നിനാണ് പേളിക്കും ശ്രീനിക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്.മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷത്തെക്കുറിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ മകള്‍ നിലയെ പോലെ ഇളയമകളുടെ വിശേഷങ്ങളോ ചിത്രങ്ങളെ ആരാധകരെ അറിയിക്കുന്നില്ല എന്ന് പലരും പരാതിപ്പെട്ടിരുന്നു. എല്ലാവരുടേയും പരാതികള്‍ തീര്‍ത്താണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

 

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)